Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pollution-Free Pass

Malappuram

"മാ​ലി​ന്യ​മു​ക്ത ചു​രം’ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

എ​ട​ക്ക​ര: നെ​ല്ലി​ക്കു​ത്ത് വ​നം സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "മാ​ലി​ന്യ​മു​ക്ത ചു​രം’ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ന​ടു​കാ​ണി ചു​രം പാ​ത ശു​ചീ​ക​രി​ച്ച​ത്. നാ​ടു​കാ​ണി ചു​ര​ത്തി​ലെ വ്യൂ ​പോ​യി​ന്‍റി​ൽ കാ​ന്പ​യി​ൻ വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല​ത്ത് നെ​യ്ത​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​മ​ൽ, വ​ന​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി പി.​എം. അ​യൂ​ബ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഫ​വാ​സ്, എ​ട​ക്ക​ര റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചു​രം പാ​ത ശു​ചീ​ക​രി​ക്കു​ന്ന വ​നം​വ​കു​പ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​ട്ട് വി​ത​ര​ണ​വും എ​ട​ക്ക​ര റോ​ട്ട​റി ക്ല​ബ് സ്പോ​ണ്‍​സ​ർ ചെ​യ്ത മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ല​ക്ക​ർ വി​ത​ര​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ന​മ​റി മു​ത​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി വ​രെ​യു​ള്ള ചു​രം പാ​ത​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന മ​ഴ​യൊ​രു​ക്കം മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ കാ​ന്പ​യി​ന്‍റെ സ​മാ​പ​ന​വും പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും "ന​ല്ല നാ​ല് വ​ർ​ത്ത​മാ​നം' എ​ന്ന കാ​ന്പ​യി​ൻ പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​രി -കോ​ഴി​ക്കോ​ട് റോ​ഡി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് എം​എ​ൽ​എ മ​രം ന​ട്ടു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലെ​ൻ​സ്ഫെ​ഡ് മ​ഞ്ചേ​രി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ന​ഗ​ര​ത്തി​ലെ പു​തി​യ ’ബ്യൂ​ട്ടി സ്പോ​ട്ടി​ന്‍റെ’ മാ​തൃ​ക കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

കാ​ന്പ​യി​നി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ 25-ാം വാ​ർ​ഡി​നു​ള്ള ഉ​പ​ഹാ​രം കൗ​ണ്‍​സി​ല​ർ ടി. ​ശ്രീ​ജ​യ്ക്ക് എം​എ​ൽ​എ കൈ​മാ​റി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വ​ല്ലാ​ഞ്ചി​റ സ​ക്കീ​ർ, കെ.​പി. ഉ​മ്മ​ർ, എം.​വി. അ​ബൂ​ബ​ക്ക​ർ, റി​സ്‌വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ൽ, ഷാ​നി​ബ ഫൈ​സ​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി.​പി. ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തുടർന്ന് ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി​യും ന​ട​ത്തി.


കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്ത​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പു​ല്ല​ങ്കോ​ട്
ജി​എം​എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത കെ. ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ളി​ൽ ഫ​ല​വൃ​ക്ഷത്തൈ ​ന​ട്ട് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി സ​ന്ദേ​ശ റാ​ലി​യും ന​ട​ത്തി. ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൃ​ക്ഷ തൈ​ക​ൾ കൈ​മാ​റി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ആ​നി​ക്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ബി​ത സ​മീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബു​ഷ്റ ഫ​ള​ൽ, എം. ​അ​ബ്ദു​ൾ സ​ലാം, ജോ​യ് സി. ​കു​ര്യാ​ക്കോ​സ്, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ.​സി. ഷി​ജു, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​റി​യാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ചോ​ക്കാ​ട്: ചോ​ക്കാ​ട് ജി​യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. കു​ട്ടി​ക​ൾ പോ​സ്റ്റ​ർ, പ്ല​ക്കാ​ർ​ഡ് എ​ന്നി​വ ത​യാ​റാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ചു. മി​ക​ച്ച പോ​സ്റ്റ​റു​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ​ബി​ത സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ ത​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ സ​ന്ദേ​ശം ന​ൽ​കി. സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ജോ​സ​ഫ് മാ​ത്യു, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​നീ​ഷ് ബാ​ബു, കെ. ​വി​മി​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up